വടകര: എഫാസിൻ്റെ 42-ാം വാർഷിക ജനറൽ ബോഡി വടകര മുനിസിപ്പൽ പാർക്കിൽ നടന്നു. കലാ സാംസ്‌കാരിക രംഗത്ത് നിരവധി ഇടപെടലുകൾ നടന്നു വരുന്ന വടകരയിൽ ഒരു ആർട്ട് ഗ്യാലറിയും കലാപരിപാടികൾക്കായുള്ള പരിശീലന കേന്ദ്രവും സ്ഥാപിക്കണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.


എഫാസ് പ്രസിഡണ്ട് ടി.വി.എ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. വത്സകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി വി ഹരിദാസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായി സി വത്സകുമാർ, പ്രസിഡണ്ടായി പി.കെ കൃഷ്‌ണദാസ്, ട്രഷററായി വി.ടി സദാനന്ദൻ എന്നിവർ സ്ഥാനമേറ്റു.
വൈസ് പ്രസിഡണ്ടുമാരായി കെ.എം ബാലകഷ്‌ണൻ, ഡോ : എൻ മോഹനൻ, രാജേഷ് കെ, സിക്രട്ടറിമാരായി വിനോദ് അറക്കിലാട്, ടി വി എ ജലീൽ, കെ.പി ശശീന്ദ്രൻ എന്നിവരേയും തെരഞ്ഞെടുത്തു.
ഏപ്രിൽ 11ന് എഫാസിൻ്റെ ആഭിമുഖ്യത്തിൽ വടകര നഗരസഭാ ചത്വരത്തിൽ പി.ടി അബ്ദുറഹിമാൻ അവാർഡ് ദാനവും അനുസ്‌മരണ ചടങ്ങും സംഘടിപ്പിക്കും. കരിവള്ളൂർ മുരളി, വി ടി മുരളി, രാജേന്ദ്രൻ എടുത്തുംകര എന്നിവർ പങ്കെടുക്കും. ഏപ്രിൽ 17ന് വടകര ടൗൺ ഹാളിൽ "മുച്ചീട്ട് കളിക്കാരൻ്റെ മകൾ" എന്ന നാടകവും അരങ്ങേറും.
#Establish #art #gallery #training #center #Vadakara #Efas