ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്

ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്
Apr 4, 2025 01:11 PM | By Jain Rosviya

അഴിയൂർ: ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് സമാപനം കുറിച്ച് കൊണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം/കലാലയം, സമ്പൂർണ ഹരിത അംഗൻവാടി, സമ്പൂർണ ശുചിത്വ ടൗൺ,സമ്പൂർണ ശുചിത്വ വാർഡ് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തി.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ ജീവനക്കാർ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്.

ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷിനി എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ഇസ്മായിൽ,ബബിത്ത് ടി പി, പ്രകാശൻ വി പി,പ്രദീപ് ചോമ്പാല, പ്രീത പി കെ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും വി ഇ ഒ പ്രത്യുഷ പി വി നന്ദിയും പറഞ്ഞു.

#Clean #Sustainable #Kerala #Azhiyur #now #completely #waste #free #panchayath

Next TV

Related Stories
നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

Apr 5, 2025 10:57 AM

നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വടകരയിലെ കോളജ് ക്യാമ്പസിൽ നടന്നു ....

Read More >>
ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജീവിത രീതിയിലുള്ള മാറ്റങ്ങൾ അനിവാര്യം -എ. സുരേന്ദ്രൻ

Apr 5, 2025 10:39 AM

ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജീവിത രീതിയിലുള്ള മാറ്റങ്ങൾ അനിവാര്യം -എ. സുരേന്ദ്രൻ

രോഗാതുരമായ അവസ്ഥയിലേക്ക് അതിവേഗം മാറുന്നത് ഭയാശങ്കയോടെയാണ് ആരോഗ്യ മേഖല കാണുന്നത്....

Read More >>
വില്ല്യാപ്പള്ളിയിൽ തെങ്ങ് മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

Apr 4, 2025 08:08 PM

വില്ല്യാപ്പള്ളിയിൽ തെങ്ങ് മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

Apr 4, 2025 07:59 PM

ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

എല്ലാ കാര്യങ്ങളും അറിയിക്കുന്ന മെമ്പർമാരുടെ ഗ്രൂപ്പിലാണ് എല്ലാ കാര്യങ്ങളും അറിയിക്കുന്ന പതിവ്....

Read More >>
ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

Apr 4, 2025 02:47 PM

ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും...

Read More >>
മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

Apr 4, 2025 01:17 PM

മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

ബന്ധുവിന്റെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
Top Stories