---
title: "വികസന കുതിപ്പിലേക്ക്; ഷാഫി പറമ്പിൽ എംപിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി വടകരയിൽ നാലരക്കോടിയുടെ പദ്ധതികൾ "
english_title: "#Development #projects #Vadakara #constituency #shafiparampilmp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282086/development-projects-vadakara-constituency-shafiparampilmp"
published_at: "2025-04-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f4cb6eab27f_mp.jpg"
keywords: []
---

# വികസന കുതിപ്പിലേക്ക്; ഷാഫി പറമ്പിൽ എംപിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി വടകരയിൽ നാലരക്കോടിയുടെ പദ്ധതികൾ 

> **Lead Summary:** **വടകര: **ഷാഫി പറമ്പിൽ എംപിയുടെ 2024-25 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ വടകര മണ്ഡലത്തിൽ നടപ്പിലാക്കുന്നു. 114 പ്രോജക്ടു‌കൾ അംഗീകാരത്തിനായി നോഡൽ ഓഫീസറായ ജില്ലാ കലക്ടർക്ക് സമർപ്പിച്ചു.

## Article Content

**വടകര: **ഷാഫി പറമ്പിൽ എംപിയുടെ 2024-25 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ വടകര മണ്ഡലത്തിൽ നടപ്പിലാക്കുന്നു. 114 പ്രോജക്ടു‌കൾ അംഗീകാരത്തിനായി നോഡൽ ഓഫീസറായ ജില്ലാ കലക്ടർക്ക് സമർപ്പിച്ചു.

ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലമെന്ന ലക്ഷ്യം മുൻനിർത്തി ഒരു കോടി രൂപയുടെ പ്രൊജക്‌ടുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി വകയിരുത്തി.

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി മുച്ചക്രവാഹനം, വീൽ ചെയർ, ശ്രവണ സഹായികൾ എന്നിവക്കായി 78.5 ലക്ഷം രൂപയും അവരുടെ വീടുകളിലേക്കുള്ള റോഡ് നിർമ്മാണത്തിന് 1.5 ലക്ഷം രൂപയും ബഡ്‌സ്‌ സ്‌കൂളുകൾക്ക് വാഹനങ്ങൾ വാങ്ങാൻ 51 ലക്ഷവും ഈയിനത്തിൽ വകയിരുത്തിയിട്ടുണ്ട്.

തീരദേശ മേഖലയിൽ സുരക്ഷ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതിയാണുള്ളത്. വടകര നിയോജക മണ്ഡലത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി വികസന മേഖലയിൽ 73.5 ലക്ഷവും പട്ടികവർഗ മേഖലയിൽ 20.5 ലക്ഷവും വകയിരുത്തി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ 17 ലക്ഷത്തിൻ്റെ പദ്ധതിയും അംഗീകാരത്തിനു വേണ്ടി സമർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282086/development-projects-vadakara-constituency-shafiparampilmp)