---
title: "അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു "
english_title: " Service road national highway becomes death trap"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297077/service-road-national-highway-becomes-death-trap"
published_at: "2025-06-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68539c547e518_service_road.jpg"
keywords: []
---

# അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു 

> **Lead Summary:** **ചോമ്പാല: ** ദേശീയപാതയിൽ അഴിയൂർ മേഖലയിലെ സർവ്വീസ് റോഡുകൾ മരണകെണിയാവുന്നു. കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാരി വിനയൻ , ഓട്ടോ ഡ്രൈവർ മാഹിയിലെ സി കെ റഫീക്ക്, ചോമ്പാൽ താഴെ തോട്ടത്തിൽ നാണു എന്നിവരാണ് സർവ്വീസ് റോഡിലെ കുഴിയിൽ വിണ് മരിച്ചത്.

## Article Content

**ചോമ്പാല: ** ദേശീയപാതയിൽ അഴിയൂർ മേഖലയിലെ സർവ്വീസ് റോഡുകൾ മരണകെണിയാവുന്നു. കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാരി വിനയൻ , ഓട്ടോ ഡ്രൈവർ മാഹിയിലെ സി കെ റഫീക്ക്, ചോമ്പാൽ താഴെ തോട്ടത്തിൽ നാണു എന്നിവരാണ് സർവ്വീസ് റോഡിലെ കുഴിയിൽ വിണ് മരിച്ചത്.

കനത്ത മഴയിൽ റോഡിലെ കുഴി തിരിച്ചറിയാൻ കഴിയാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായത് അഴിയൂരിനും കൈനാട്ടിക്കുമിടയിൽ നിരവധി കുഴികൾ നിലവിലുള്ളതായി യാത്രക്കാർ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

പല തവണ പ്രശ്നത്തിന്റെ ഗൗരവം ജനപ്രതിനിധികൾ ദേശീയ പാത അതോററ്ററിയെ അറിയിച്ചുവെങ്കിലും ഫലം നിരാശ മാത്രമാണ് .കരാർ കമ്പിനികൾ നടത്തുന്ന അറ്റകുറ്റ പണിയെന്ന പ്രഹസനം മാത്രമാണ് നടക്കുന്നത്. ശരിയായ രീതിയിൽ അറ്റകുറ്റ പണി നടത്തുന്നതിന് കരാർ കമ്പിനിയായ അദാനിക്ക് താൽപ്പര്യമില്ല. ഉപകരാർ എടുത്ത വഗാഡിന് വേണ്ട നിർദ്ദേശം അദാനിയിൽ നിന്ന് ലഭിക്കുന്നില്ല.

മുക്കാളി അപകടം വരുത്തിയ കുഴി നാട്ടുകാരാണ് താൽക്കാലികമായി അടച്ചത്. റോഡിന്റെ തകർച്ച മൂലം ഗതാഗത തടസ്സം പതിവ് കാഴ്ചയാണ്. റോഡ് തകർച്ചക്ക് ഒപ്പം ഡ്രൈയിനേജിന് മുകളിലെ കവർ സ്റ്റാബ്ബുകൾ പൊട്ടിയതും അപകടം വർധിപ്പിക്കുന്നുണ്ട്.

മുക്കാളി ദേശീയപാത സർവ്വീസ് റോഡിൽ അപകട കുഴി മുലം മരണം നടന്ന സംഭവത്തിൽ കുറ്റക്കാർക്ക് എതിര കർശന നടപടിയെടുക്കണമെന്നും, അടിയന്തരമായി കുഴികൾ അടച്ചു എന്നിയോരു ജീവൻ ദേശീയപാതയിൽ പൊലിയെരുതെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല , ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി ദേശീയപാത കർമ്മ സമിതി ജില്ല കൺവീനർ എ ടി മഹേഷ്, ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവീനർ ടി സി രാമ ചന്ദ്രൻ ,കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297077/service-road-national-highway-becomes-death-trap)