---
title: "കുടിശ്ശിക കൂലി അനുവദിക്കുക; പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും "
english_title: "#March #dharna #job #guaranteed #workers #front #te Palayad #Nada #Post #Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282130/march-dharna-job-guaranteed-workers-front-te-palayad-nada-post-office"
published_at: "2025-04-08T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f4f0e5e28e6_dharana.jpg"
keywords: []
---

# കുടിശ്ശിക കൂലി അനുവദിക്കുക; പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും 

> **Lead Summary:** **പാലയാട്: **എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയർ മണിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി .

## Article Content

**പാലയാട്: **എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയർ മണിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി .

ദിവസ കൂലി 600 രൂപയാക്കുക, കുടിശ്ശിക കൂലി ഉടൻ അനുവദിക്കുക, തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി ഉയർത്തുക, അശാസ്ത്രീയമായ എൻ എം എം എസ് പദ്ധതി ഉപേക്ഷിക്കുക,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

സി പി ഐ എം വടകര ഏരിയാ കമ്മറ്റി അംഗം ബി. സുരേഷ് ബാബു ധർണ്ണ ഉൽഘാടനം ചെയ്തു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയംഗം സജിന എം എം ധർണ്ണയെ അഭിവാദ്യം ചെയ്തു. ദീപ .എൻ കെ , സുരേഷ്. പി. എന്നിവരും സംസാരിച്ചു. മണിയൂർ ഫീനിക്സ് മുക്ക് മുതൽ പാലയാട് നടവരെ നടന്ന മാർച്ചിൽ 300 ഓളം പേർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282130/march-dharna-job-guaranteed-workers-front-te-palayad-nada-post-office)