വടകര: (vatakara.truevisionnews.com) ലഹരിക്കെതിരെ മാസ് വടകരയുടെ നേതൃത്വത്തിൽ വടകര ടൗണിൽ സ്നേഹജ്വാല സംഘടിപ്പിച്ചു. അഞ്ചു വിളക്ക് ജംഗ്ഷനിൽ നടന്ന പരിപാടി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.


മാസ്സ് പ്രസിഡണ്ട് ടി.വത്സലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രയത്നിക്കുമെന്ന് പറഞ്ഞ് മോഹന കൃഷ്‌ണൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി.അംബിക ടീച്ചർ, ഒ.എം ഭാസ്‌കരൻ, എം.ആർ ചന്ദ്രൻ, എം.പി രാമചന്ദ്രൻ, ടി.കെ അസീസ്, പ്രേമകുമാരി, വനമാലി എന്നിവർ പ്രസംഗിച്ചു, ഡോ. കെ.പിഅമ്മുക്കുട്ടി സ്വാഗതവും കെ.പി നജീബ് നന്ദിയും പറഞ്ഞു.
#Mass #Vadakara #snehajwala #against #drug #Vadakara