വടകര: (vatakara.truevisionnews.com) സർക്കാർ ഓഫീസുകൾ പ്രവർത്തന സമയം കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ ആണെന്നിരിക്കെ വടകര ആർടിഒ ഓഫീസിൽ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാൽ ഓഫീസ് അടച്ചുപൂട്ടി ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് പരാതി.


ഉച്ചവരെ ജോലി ചെയ്തു ഉച്ചയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന സാധാരണക്കാർക്ക് സേവനം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ദിവസവും നിരവധി ആളുകൾ ഉച്ചയ്ക്ക് ശേഷം ഓഫീസിൽ വന്ന് സേവനം ലഭിക്കാതെ മടങ്ങുകയാണെന്ന് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമൻ പ്രസ്താവനയിൽ പറഞ്ഞു.
ജനവിരുദ്ധമായ പരിഷ്‌കാരങ്ങൾ നിർത്തി ഉച്ചയ്ക്ക് ശേഷവും ഓഫീസ് തുറന്ന് ജനങ്ങൾക്ക് സേവനം ലഭ്യമാക്കണമെന്ന് വി.കെ.പ്രേമൻ ആവശ്യപ്പെട്ടു
#People #trouble #no #service #Vadakara #RTO #office #afternoon