വടകര: (vatakara.truevisionnews.com) ദീർഘകാലങ്ങളായി ജില്ലയിലും അയൽ ജില്ലകളിലും ജോലി ചെയ്ത് വരുന്ന ദിവസ യാത്രക്കാരായ അധ്യാപകരുടെ കൂട്ടായ്മയായ " യാത്രാക്കൂട്ടം വടകര"യുടെ നേതൃത്വത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും അധ്യാപകർക്കായി നടത്തിയ യാത്രയയപ്പ് ശ്രദ്ധേയമായി.


വടകര മുനിസിപ്പൽ പാർക്കിൽ നടന്ന സംഗമത്തിൽ സ്ഥിരം ട്രെയിൻ യാത്രക്കാരായ നൂറുക്കണക്കിന് അധ്യാപകർ പങ്കെടുത്തു. യാത്രയയപ്പ് സമ്മേളനം കവി ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്തു. ബഷീർ കടമേരി അധ്യക്ഷനായി.
എഴുത്തുകാരൻ രാധാകൃഷ്ണൻ എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം വിതരണം ചെയ്തു.
ദേവദാസൻ.പി, ഹരിദാസൻ. കെ, കുഞ്ഞമ്മത്. കെ.സി. പീതാംബരൻ. പി, മുഹമ്മദ്. ടി, രമേശൻ കുന്നിൽ,ഗിരീഷ് വള്ള്യാട്, രഘുനാഥ്.ഒ, ശാനിനി. പി, സുരേഷ്.പി, ദിലീപൻ. കെ.പി, ഷീബ.ടി.കെ, രാമചന്ദ്രൻ. ടി.വി, ഷീജ പറമ്പത്ത് സംസാരിച്ചു. ഷാജി മാധവൻ സ്വാഗതവും രാജീവൻ. പി.പി.നന്ദിയും പറഞ്ഞു. തുടർന്ന് വടകര "സ്വര
#Theevandi #yathrakoottam #group #remarkable