---
title: " 'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണന്റെ പുസ്തക പ്രകാശനം 28 ന് വടകരയിൽ"
english_title: "#oduvilathekath #AMKunjikannan #book #launch #Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282854/oduvilathekath-amkunjikannan-book-launch-vadakara"
published_at: "2025-04-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f9227824fe6_committee.jpg"
keywords: []
---

#  'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണന്റെ പുസ്തക പ്രകാശനം 28 ന് വടകരയിൽ

> **Lead Summary:** **വടകര: **എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ പുസ്തകമായ 'ഒടുവിലത്തെ കത്ത്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം എപ്രിൽ 28 ന് വടകരയിൽ നടക്കും. നടത്തിപ്പിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വടകര: **എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ പുസ്തകമായ 'ഒടുവിലത്തെ കത്ത്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം എപ്രിൽ 28 ന് വടകരയിൽ നടക്കും. നടത്തിപ്പിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

പ്രകാശന ചടങ്ങ് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വടയക്കണ്ടി. നാരായണൻ അധ്യക്ഷനായി. സോമൻ മുതുവനാ പ്രദീപ് ചോമ്പാല, മനോജ് ആവള, ഗ്രന്ഥകാരൻ എ എം കുഞ്ഞിക്കണ്ണൻ, ശ്രീജിത്ത് ഒഞ്ചിയം, മുതുവിട്ടിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.

ചെയർമാൻ വടയക്കണ്ടി നാരായണൻ, ജനറൽ കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം ട്രഷറർ സർവോത്തമൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282854/oduvilathekath-amkunjikannan-book-launch-vadakara)