'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്
Apr 26, 2025 11:03 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' 28ന് വൈകുന്നേരം മുന്ന് മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യപ്പെടും. കെ കെ രമ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി വീരാൻകുട്ടി പ്രകാശനം നിർവഹിക്കും.

ലത്തീഫ് കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങും. ഇസ്മയിൽ ചില പുസ്തകം പരിചയപ്പെടുത്തും. കവി സരസ്വതി ബിജു കവിതാലാപനം നടത്തും. രാംദാസ് വടകരയാണ് കവർ ഡിസൈൻ ചെയ്തത്. രമേശ് കാവിൽ അവതാരിക എഴുതി. ഭൂമി ബുക്സ് ആണ് പ്രസാധകർ.

2020ലെ മഹാത്മാ അവാർഡും 2021ലെ മീഡിയ വടകര നാഷണൽ ഇന്റഗ്രീറ്റി അവാർഡും ലഭിച്ച ആളാണ് ഗ്രന്ഥകാരൻ. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ 'ആരാണയാൾ' 2022 ലാണ് പുറത്തിറങ്ങിയത്. പുസ്തകം ഓൺലൈനിൽ ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

9745021244 എന്ന നമ്പറിലേക്ക് 100 രൂപ ഗൂഗിൾ പേ ചെയ്താൽ പുസ്തകം അഡ്രസ്സിൽ എത്തിച്ചേരും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ വടയക്കണ്ടി നാരായണൻ , ഹരീന്ദ്രൻ കരിമ്പന പാലം , വി പി സർവോത്തമൻ , പ്രദീപ് ചോമ്പാല, എ എം കുഞ്ഞിക്കണ്ണൻ മനോജ് ആവള എന്നിവർ പങ്കെടുത്തു

oduvilathekath AMKunjikannan Vadakara Book launch

Next TV

Related Stories
കപ്പൽ അപകടം; വടകരയിലും ചോമ്പാൽ  തീരത്തും നിരീക്ഷണം ശക്തമാക്കി

Jun 11, 2025 11:59 AM

കപ്പൽ അപകടം; വടകരയിലും ചോമ്പാൽ തീരത്തും നിരീക്ഷണം ശക്തമാക്കി

'വാൻഹായ് 503' - വടകര മേഖലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം...

Read More >>
കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം

Jun 10, 2025 10:40 PM

കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം

പാലയാട് ഉന്നത വിജയികൾക്ക്...

Read More >>
 കാത്തിരിപ്പിന്  വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

Jun 10, 2025 03:13 PM

കാത്തിരിപ്പിന് വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന...

Read More >>
വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 10, 2025 12:51 PM

വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

Jun 10, 2025 11:55 AM

വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി...

Read More >>
Top Stories