ആയഞ്ചേരി: (vatakara.truevisionnews.com) രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സമൂഹത്തിൻ്റെ ക്ഷേമത്തിനും ജീവകാരുണ്യത്തിനും ഊന്നൽ നൽകി പ്രവർത്തിക്കുന്ന രാഷ്ടീയ പ്രസ്ഥാനമായ മുസ്ലിം ലീഗ് പാർട്ടിയുടെ ഓഫീസുകൾ ഓരോ പ്രദേശത്തെയും നന്മ മന്ദിരങ്ങൾ കൂടിയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.


കടമേരി -കീരിയങ്ങാടിയിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ സ്മാരക സൗധത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് തറമൽ കുഞ്ഞമ്മദ് അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, റഷീദ് വെങ്ങളം, ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുറഹിമാൻ, മണ്ഡലം പ്രസിഡൻ്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ദുബൈ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സി.എം. അഹ്മദ് മൗലവി, സി.എച്ച്. മഹമൂദ് സഅദി, എം.പി. ഷാജഹാൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, സി.കെ. ഗഫൂർ, മൻസൂർ ഇടവലത്ത്, ജനപ്രതിനിധികളായ അഷറഫ് വെള്ളിലാട്ട്, സി.എച്ച്. മൊയ്തു, കാട്ടിൽ മൊയ്തു മാസ്റ്റർ, ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി.അഹമ്മദ് മാസ്റ്റർ സ്വാഗതവും കുനിയിൽ ഹമീദ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ചാലിൽ ഷഫീഖ്, സി.എച്ച്. അഷറഫ്, ഹാരിസ് എടവത്ത്, എൻ.പി. സലീം, സി.കെ. അഷറഫ് ,സി.കെ. സിദ്ദീഖ്, ടി.കെ.കെ. അഷറഫ്, വേളത്ത് അബ്ദുല്ല, സി.കെ. മൂസ, റഷീദ് രയരോത്ത്, ടി.വി. സമീർ, ടി.കെ.കെ. ഇജാസ്, എൻ.പി. സാലിഹ്, തമൽ നവാസ്, ഇർഫാൻ ചേക്കണ്ടി, കുയ്യാലിൽ മഹമൂദ് ഹാജി, ടി.കെ. ബഷീർ ,എം.എം. കുഞ്ഞമ്മദ്, ജമീല കാട്ടിൽ, സാറ വെള്ളിലാട്ട്, പി.കെ. സുബൈദ, ടി.കെ. നൂര്‍ജഹാൻ എന്നിവർ സംബന്ധിച്ചു.
Foundation stone laying ceremony Bafakhi Thangal Memorial Museum Kadameri Kiriangadi Rasheedali Shihab Thangal