വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ വാർഷിക പദ്ധതി ശില്പശാല സംഘടിപ്പിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.


60 ഓളം വികസന പദ്ധതികൾ ഈ വർഷം നടപ്പാക്കുന്നതിന് ശില്പശാല തീരുമാനിച്ചു. 'വായനയാണ് ലഹരി ' എന്ന സന്ദേശം എല്ലാ പരിപാടികളുടെയും ശീർഷകമായി ചേർക്കാനും തീരുമാനിച്ചു.
Thunchan Library annual workshop