കടമേരി: (vatakara.truevisionnews.com) സമദർശി കലാകായികവേദി മലമൽതാഴ 23-ാം വാർഷികാഘോഷത്തിന് ഇന്ന് സമാപനം. പരിപാടി വൈകുന്നേരം 5 ന് പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും.


ഏപ്രിൽ 2 മുതൽ 30 വരെ ഒരുമാസം നീണ്ടുനിന്ന വാർഷികാഘോഷ പരിപാടിയിൽ ലഹരി വിരുദ്ധ ജനകീയ ജ്വാല, ക്വിസ് മത്സരം, ചിത്രരചന മത്സരം, ഫുട്‌ബോൾ ടൂർണമെന്റ്, കേരംസ് ടൂർണമെന്റ്, സെമിനാർ, മെഡിക്കൽ ക്യാമ്പ് എന്നിവ നടന്നു. അവസാന ദിവസമായ ഇന്ന് പ്രദേശവാസികളുടെ കലാപരിപാടികൾ, മ്യൂസിക് വേൾഡ് ഓർക്കസ്ട്രയുടെ സംഗീതരാവ് എന്നിവ ഉണ്ടായിരിക്കും.
kadameri Samadarshi Kalakayikavedi Malamalthazha 23rd anniversary celebration concludes today