ആയഞ്ചേരി: ( nadapuramnews.in) മൂക്കടത്തും വയലിലെ കുനിമ്മൽ രാജീവൻ്റെ മരണത്തിൽ പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും യോഗത്തിൽ തിരുമാനിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. സജി അധ്യക്ഷത വഹിച്ചു.ഷഫീഖ് തറോപൊയിൽ, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി. ബബിഷ്, പി. അബ്‌ദുൾ കരീം, കെ. മൊയ്തു, മനോജ് ആവള, പി.കെ. സനീഷ് എന്നിവർ സംസാരിച്ചു.
Rajeevan death Kerala Congress Thiruvallur constituency committee demands comprehensive investigation