വടകര : ( vatakaranews.in ) പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ യോഗം ആയഞ്ചേരി പഞ്ചായത്ത് അധികൃതർ അവഗണിച്ചതിനെതിരെ എൽഡിഎഫ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് അധികൃതരെ നേരിൽ കേൾക്കുന്നതിനും രേഖകൾ പരിശോധിക്കുന്നതിനുമായി അന്വേഷകസംഘം പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തി.


2024 ഡിസംബർ 17ന് പാലിയേ റ്റീവ് കെയറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓൺലൈൻ മീറ്റിങ് നടക്കുമെന്നും ജനപ്രതിനിധി കളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരം അറിയിച്ച് അവർക്ക് കേൾക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാണിച്ച് തദ്ദേശഭരണവകുപ്പ് സെക്രട്ടറി എല്ലാ പഞ്ചായത്തുകൾക്കും വിവരം നൽകിയിരുന്നു. ആയഞ്ചേരി പഞ്ചായത്ത് അധികൃതർ ഈ പരിപാടി അവഗണിച്ചതിനെതിരെയാണ് എൽഡിഎ ഫ് പരാതി നൽകിയത്.
അന്വേഷകസംഘത്തിൽ ജില്ലാ എംപവർമെന്റ് ഓഫീസർ കെ രജിത, ജില്ലാ ജോ. ഡയറക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ട് ടി. മനോജ്, ഹെഡ്‌ക്ലാർക്ക് ഷിജി വേണു ഗോപാൽ, സീനിയർ ക്ലാർക്ക് മനോജ് കുമാർ എന്നിവർ ഉണ്ടായിരുന്നു. പരാതിക്കാർക്കുവേണ്ടി സ്ഥിരംസമിതി അധ്യക്ഷൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ ഹിയറിങ്ങിൽ പങ്കെടുത്തു.
Online meeting ignored Investigation team inspects Ayanjary Panchayat office