ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ ചെക്കായ്മുക്ക് -കുറ്റിവയൽ റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകയിരുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. ഈ റോഡ് കുറ്റിവയൽ ഭാഗത്തെ ജനങ്ങൾക്ക് വളരെയേറെ ഉപകാരിക്കുന്നതാണ്.


ബിന്ദു വി.കെ അധ്യക്ഷം വഹിച്ചു. സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, തറമൽ കരുണൻ, രഞ്ജിത്ത് മഠത്തിൽ, സുമേഷ് വി.കെ, കണ്ണൻ വി.കെ, സുമ വി.പി,ദേവി വി.കെ, കമല വി.കെ എന്നിവർ സംസാരിച്ചു.
Chekkaimukku Kuttivayal road inaugurated ayancheri