വടകര: (vatakara.truevisionnews.com) മേമുണ്ട ഹയർസെക്കന്ററി സ്‌കൂൾ അധ്യാപികയും കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഒ.കെ.ജിഷയുടെ കവിതാ സമാഹാരമായ 'ഇരിപ്പിടങ്ങൾ പറയാതിരുന്നത്' മെയ് 22ന് നടക്കും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്യും. കെഎസ്ടിഎ തോടന്നൂർ ഉപജില്ല അക്കാദമിക് കമ്മിറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകർ.


പുസ്തക പ്രകാശനം വിജയിപ്പിക്കുന്നതിനായി വടകരയിൽ വിളിച്ചു ചേർത്ത സംഘാടകസമിതി യോഗം മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. പി.കെ.രാജൻ, കെ. നിഷ, പി.കെ.ജിതേഷ്, ടി. സുരേഷ് ബാബു, മിത്തു തിമോത്തി, പി.കെ.ജയരാമൻ, ടി.വി.എ.ജലീൽ, വി.വി.വിനോദ്, അനിൽ ആയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ ടി വി ഹരിദാസൻ അധ്യക്ഷനായ പരിപാടിയിൽ വി.വിപിൻ സ്വാഗതവും പി.എം.നിഷാന്ത് നന്ദിയും പറഞ്ഞു.
OKJisha poetry collection released 22nd