വടകര: (vatakara.truevisionnews.com) ഇനി ശരീരവും മനസ്സും തണുക്കും. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൻ്റെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച എ.സി വെയിറ്റിംഗ് ഹാൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു. സ്റ്റേഷൻ സൂപ്രണ്ട് ടി. പി മനേഷ് എ.സി വെയിറ്റിംഗ് ഹാൾ തുറന്നു നല്കി. യാത്ര ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. മണിക്കൂറിന് 30 രൂപയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുക.


എ സി റൂമിനുള്ളിൽ റിഫ്രഷ്മെൻറ് സ്റ്റാളും ലഭ്യമാണ്. പുറത്തുള്ള ആഹാര പദാർത്ഥങ്ങൾ ഉള്ളിൽ അനുവദിക്കുകയില്ല. കോയമ്പത്തൂർ ഉള്ള സായി ശരത് സുബൈ എൻ ആൻഡ് കമ്പനിയാണ് അഞ്ചുവർഷത്തേക്ക് എ സി റൂം കരാർ എടുത്തിരിക്കുന്നത്.
ഈ സൗകര്യം യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ആർ.പി.എഫ് ഉദ്യോഗസ്ഥരായ ടി. എം ധന്യ, പി രാജീവൻ, പി പി ബിനീഷ്, ഗിരീഷ് കുമാർ, എസ് ഗോപാല കുറുപ്പ്, ഹെൽത്ത് ഇൻസ്പെക്‌ടർ വിപിൻ അശോക്, കൊമേർഷ്യൽ സൂപ്പർവൈസർ ബിന്ദു വില്യംസ്, ചുമർ ചിത്രകാരികളായ സുലോചന മാഹി, സുമ ചാലക്കര എന്നിവർ പങ്കെടുത്തു.
Vadakara railway station AC waiting hall opened passengers