May 13, 2025 10:50 PM

അഴിയൂർ: (vatakara.truevisionnews.com) ചോമ്പാല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീകുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചോമ്പാല സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് തലശ്ശേരി സഹകരണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് വർഷമായി ചോമ്പാല സ്റ്റേഷനിൽ ജോലി ചെയ്യു വരികയായിരുന്നു. സൗമ്യ സ്വഭാവത്തിന് ഉടമയായ സന്തോഷിന്റെ മൃതശരീരം ചോമ്പാൽ സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാനാ തുറകളിൽപ്പെട്ടവർ എത്തി.

റൂറൽ എസ്പി കെ.ഇ ബൈജുവിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നടന്നു. കെ.രമ എംഎൽഎ, അഡീഷണൽ എസ്പി ശ്യാം ലാൽ, ഹരിപ്രസാദ്, കെ.പി ചന്ദ്രൻ, കെ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജിത്ത്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി.പി ബിനിഷ്, പി.ശ്രീധരൻ, പി.ബാബുരാജ്, പി.എം അശോകൻ, പ്രദീപ് ചോമ്പാല, ടി.സി രാമചന്ദ്രൻ, പി.പി ഇസ്മായിൽ, വി.കെ അനിൽ കുമാർ, കെ എ സുരേന്ദ്രൻ, കെ.സജീവൻ, ശരിധരൻ തോട്ടത്തിൽ, കവിത അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.കെ ജയചന്ദ്രൻ, അഴിയൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സി.കെ ബബിത എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

farewell civil police officer died heart attack Vadakara

Next TV

Top Stories










News Roundup