ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്തിലെ 47 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്.


ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, എ. സുരേന്ദ്രൻ, എം.വി. ഷൈബ, എസ്.സി. പ്രമോട്ടർ ഡയാന രാജ് തുടങ്ങിയവർ സംബന്ധിച്ചു.
Water tanks distributed Scheduled Caste families