വടകര: (vatakara.truevisionnews.com) വടകരയിൽ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വടകര കോൺവെൻ്റ് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് ഓവുചാലിൽ നിന്ന് മലിന ജലം റോഡിൽ കൂടി ഒഴുക്കുന്നത്. ഇത് വഴിയാത്രക്കാർക്കും വാഹന യാത്രകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.


ഇതിന് വടകര മുനിസിപാലിറ്റി അധികാരികൾ എത്രയും പട്ടെന്ന് പരിഹാരം കാണണമെന്ന് വടകര ഓട്ടോ കൂട്ടായ്മയോഗം ആവിശ്യപ്പട്ടു. യോഗത്തിൽ ശ്രീപാൽ മാക്കൂൽ അദ്ധ്യക്ഷത വഹിച്ചു. മിഥുൻ കൈനാട്ടി, ഉദയൻ, ശ്യാം, തോടന്നൂർ ഉണ്ണി പഴങ്കാവ് പ്രദീപൻ കുട്ടോത്ത് എന്നിവർ സംസാരിച്ചു
Sewage from drains Vadakara flowing into road vadakara Auto Association