വടകര: (vatakara.truevisionnews.com) വടകര താഴെ അങ്ങാടി മേഖല മഹാത്മാ കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു.വടകര താഴെ അങ്ങാടി പ്രദേശത്തെ ഓടകളിൽ മണ്ണും ചെളിയും പൂണ്ട് കിടക്കുകയാണെന്നും ഇവ കാരണം മഴക്കാലമായാൽ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറുമെന്നും ഇതൊഴിവാക്കാൻ ഓടകളിലെ ചെളികൾ കാല താമസം കൂടാതെ പ്രവൃത്തി ആരംഭിക്കണമെന്നും മഹാത്മാ കുടുംബ സംഗമ യോഗ പ്രമേയത്തിൽ നഗരസഭയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.


ഒ വി സി തോട് വർക്ക് മന്ദഗതിയിലായത് പ്രദേശത്തെ വീടുകളിൽ മലിന വെള്ളം കയറുമെന്ന ആശങ്കയുണ്ടെന്നും യോഗം വിലയിരുത്തി.സി.സി. സുബൈറി ൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വടകര മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമൻ ഉദ്ഘാടനം ചെയ്‌തു.
കെ. പി. അബ്ബാസ്, കെ.എം.പി. ഹാരിസ്, കെ. പി. നജീബ്, മീത്തൽ നാസർ, ടി. പി. ഉസ്മാൻ, കൊല്ലോച്ചി ഇബ്രാഹിം, ചിറക്കൽ അബൂബക്കർ, ടി. പി. രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.കെ. പി. സുബൈർ സ്വാഗതവും ഫൈസൽ തങ്ങൾ നന്ദിയും പറഞ്ഞു.
Mahatma Gandhi Family Gathering Pre-monsoon cleaning work should be started Congress