ആയഞ്ചേരി: (vatakara.truevisionnews.com) മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ സ്മരണ ദിനത്തോടനുമ്പന്ധിച്ച് ആയഞ്ചേരി ടൗണിൽ സി പി ഐ ( എം ) അനുസ്മരണ പരിപാടി നടത്തി.


ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രഭാതഭേരിയും, അനുസ്മരണ യോഗവും നടന്നു. ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗോപാലൻ, ലിബിൻ കെ എം , അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രദീപൻ കെ എന്നിവർ സംസാരിച്ചു.
CPI(M) commemorates EKNayanar Ayanchery