ഒഞ്ചിയം: (vatakara.truevisionnews.com) ഒഞ്ചിയം പ്രദേശത്തെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും ഒഞ്ചിയം എം.ആർ.സി.യുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിക്കുന്നു.
ജീവകാരുണ്യ പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായ എം ആർ സി വിദ്യാർത്ഥികളുടെ വിജയത്തിനും, തുടർ പഠനത്തിലും കരിയറിലും സഹായകരമായ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. ഈ ക്ലാസുകൾ വിദ്യാർഥികളുടെ ഇഷ്ടപ്പെട്ട കോഴ്‌സുകൾ തിരഞ്ഞെടുക്കാനും, അതിലേക്കുള്ള മാർഗങ്ങൾ മനസ്സിലാക്കാനും സഹായകരമാകും.


കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കൾക്കും ഈ ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാൻ https://surveyheart.com/form/6821f25928ccb1270b70ad49
MRC Onchiyam organizes felicitation ceremony top achievers