---
title: "തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുമ്പിള്‍ സ്ഥാപിച്ചു"
english_title: "Thiruvallur Santiniketan Higher Secondary School has set up a watering hole for birds."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29828/thiruvallur-santiniketan-higher-secondary-school-has-set-up-a-watering-hole-for-birds"
published_at: "2022-03-05T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222d4b1cc23f_snhss thiruvallore.jpg"
keywords: []
---

# തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുമ്പിള്‍ സ്ഥാപിച്ചു

> **Lead Summary:** **തിരുവള്ളൂര്‍:** തീ പൊള്ളുന്ന ഈ വേനല്‍ ചൂടില്‍ മനുഷ്യരെ പോലെ പക്ഷികളും മറ്റു ജന്തുജാലങ്ങളും ഒരിറ്റ് തുള്ളി വെള്ളത്തിനായി വലയുന്ന കാഴ്ച്ച നമുക്ക് കാണാം .

## Article Content

**തിരുവള്ളൂര്‍:** തീ പൊള്ളുന്ന ഈ വേനല്‍ ചൂടില്‍ മനുഷ്യരെ പോലെ പക്ഷികളും മറ്റു ജന്തുജാലങ്ങളും ഒരിറ്റ് തുള്ളി വെള്ളത്തിനായി വലയുന്ന കാഴ്ച്ച നമുക്ക് കാണാം .

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ കീഴില്‍ പക്ഷികള്‍ക്ക് വേണ്ടി തണ്ണീര്‍ക്കുമ്പിള്‍ ഒരുക്കി മാതൃകയായി.

പി.ടി.എ പ്രസിഡന്റ് സമീര്‍ പുളിയറത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ആര്‍.പി ദിനേഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ വടയക്കണ്ടി നാരായണന്‍ മാസ്റ്റര്‍ , സ്റ്റാഫ് സെക്രട്ടറി ദീനദയാല്‍ മാസ്റ്റര്‍ , പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ മൊയ്തു മാസ്റ്റര്‍ ,മഷ്ഹൂദ് മാസ്റ്റര്‍, ലിയ ഫാത്തിമ ,ഹരിപ്രിയ ,ദേവദാസ്, അശ്വിന്‍ കൃഷ്ണ ,മുഹമ്മദ് യാസീന്‍, ഷറിന്‍ഷാ, മുഹമ്മദ് പവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29828/thiruvallur-santiniketan-higher-secondary-school-has-set-up-a-watering-hole-for-birds)