വടകര: ദക്ഷിണ ഭാരതത്തിന്റെ പ്രഥമ തീര്‍ത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാസ് തീര്‍ത്ഥാടന ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷത്തിനു ഭക്തി നിര്‍ഭരമായ തുടക്കമായി. ഇടവക വികാരി. റവ. ഫാ. വിന്‍സെന്റ് പുളിക്കല്‍ പതാക ഉയര്‍ത്തി. അമ്മത്രേസ്യയുടെ ദിവ്യചെയ്തന്യമുള്ള അത്ഭുത ശില്‍പ്പം ഇടവക വികാരി പൊതുവണക്കത്തിനു വച്ചതോടെ പതിനെട്ടു ദിവസത്തെ തിരുനാളിനു തുടക്കമായി


. ചടങ്ങിനു സഹവികാരി ഫാ ജോസഫ് ഷിബു, ഡീക്കന്‍മാരായ ആന്റണി ദാസ് , സ്റ്റീവെന്‍സെന്‍ പോള്‍ , പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സജി സാമുവല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കമ്മിറ്റി കണ്‍വീനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, , സിസ്റ്റേഴ്‌സ് , ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വിവിധ റീത്തുകളില്‍ ദിവ്യബലിയും, നൊവേനയും ദേവാലയത്തിനകത്ത് നടക്കും.
10 ാംതീയതി വൈകുന്നേരം 6 ന് തലശേരി അതിരൂപത മെത്രപ്പൊലീത്ത മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങളായ 14 ന് തിരുനാള്‍ ജാഗരവും 15 ന് തിരുനാള്‍ ദിനവുമായി ആഘോഷങ്ങള്‍ നടക്കും.14 ന് 6 ന് കൊല്ലം രൂപതാ മെത്രാന്‍ ഡോ.പോള്‍ മുല്ലശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും.
തുടര്‍ന്ന് രാത്രി 8 ന് വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും ഉണ്ടാവും. തിരുസ്വരൂപത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ മാല ചാര്‍ത്തുവാന്‍ അനുവദിക്കില്ല. 15 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 7 ന് ദിവ്യബലി, തുടര്‍ന്ന് 10 ന് കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മ്മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും.
പാരിഷ് പാസ്റ്റര്‍ കൗണ്‍സില്‍ നേതൃത്വം നല്‍കും. പുലര്‍ച്ചെ നടക്കേണ്ട ഉരുളല്‍ നേര്‍ച്ച കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. 22 ന് സമാപന ദിവസം വരെ എല്ലാ ദിവസവും രാവിലെയും, വൈകുന്നേരവും ദിവ്യബലി ഉണ്ടായിരിക്കും. 22 ന് സമാപന ദിവസം രാവിലെ 10 ന് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഉണ്ടാകും. ഉച്ചയോടെ ഇടവക വികാരി തിരുസ്വരൂപം ആള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസം നീണ്ടു നിന്ന തിരുനാള്‍ ആഘോഷത്തിന് സമാപനമാവും.
The Mahe festival will end on the 22nd octber