ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കുരിക്കലവിട അഷറഫ് (61) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കട തുറക്കുമ്പോഴാണ് അപകടമുണ്ടായത്. കച്ചവട സ്ഥാപനത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നായിരുന്നു അപകടം സംഭവിച്ചത്.


ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കച്ചവട സ്ഥാപനത്തിന്റെ മുന്‍വശത്ത് മകനും കച്ചവട സുഹ്യത്തുക്കളും ചേര്‍ന്ന് ഷീറ്റ് വലിച്ച് കെട്ടാനുള്ള പരിശ്രമത്തിനടിയിലാണ് അപകടം സംഭവിച്ചത്.
ഗാലക്‌സി ബേക്കറി സ്ഥതി ചെയ്യുന്ന ബില്‍ഡിന്റെ മുകളില്‍ ഏതാണ്ട് ഒരു മീറ്ററില്‍ താഴെയാണ് പ്രസ്തുത ലൈന്‍ ഉണ്ടായിരുന്നത്.
ഭാര്യ:സുബൈദ മക്കള്‍: സഫീര്‍,സുബൈര്‍, സമീറ മരുമകള്‍:റയീസ് ചെറുവാട്ട്,ഉമൈമത്ത്, സുലൈഖ
ആദര സൂചകമായി ഇന്ന് 11.30 മുതല്‍ ഓര്‍ക്കാട്ടേരി ടൗണിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും അടച്ച് കൊണ്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഓര്‍ക്കാട്ടേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Merchant Shockett dies at Orkatteri