വടകര: കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാഫലം (കീം) പുറത്ത് വന്നപ്പോള്‍ വടകരയിലെ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഇരിട്ടി മധുരം.


ദുബായില്‍ ജനറല്‍ സര്‍ജനായ വടകര സ്വദേശി കിഷോര്‍ കുമാറിന്റെയും അനസ്തറ്റിസ്റ്റ് ഡോ നിഷയുടെയും മക്കളായ പ്രിയങ്കയും പ്രിയയും എട്ടും 17 ഉം റാങ്കുകള്‍ നേടിയതോടെ ഡോകടര്‍ ദമ്പതികളുടെ കുടുംബത്തിലെത്തിയത് രണ്ട് റാങ്കുകള്‍.
എന്‍ഐടിയില്‍ കംപ്യൂട്ടര്‍ എന്‍ജീനീയറിംഗിന് ചേരണമെന്നാണ് ഇവരുടേയും ആഗ്രഹം. ജെ ഇ ഇ അഡ്വാന്‍സ് പ്രവേശന പരീക്ഷയും ഇരുവരും എഴുതിയിട്ടുണ്ട്. ആ പരീക്ഷാഫലം കൂടി പുറത്ത് വന്നാല്‍ മാത്രമേ ഭാവികാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
ദുബായില്‍ പ്ലസ് ടു പൂര്‍ത്തിയാക്കയതിന് ശേഷമാണ് ഇരുവരും സംസ്ഥാനത്ത് നിന്ന് പ്രവേശന പരീക്ഷ എഴുതുന്നത്. ജനിച്ച നാള്‍ മുതല്‍ ഒപ്പമുള്ള ഇരുവരും പഠനകാലത്തും ഒപ്പം തന്നെയായിരുന്നു. അച്ഛനും അമ്മയും സഹോദരി അശ്വതിയും ഡോക്ടര്‍മാരാണെങ്കിലും ഇരട്ട സഹോദരിമാര്‍ വേറിട്ട വഴി തെരഞ്ഞെടുക്കുകയായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് ബയോളജിയേക്കാള്‍ പ്രിയം കണക്കിലായിരുന്നു. പരീക്ഷക്ക് വേണ്ടി നാട്ടിലെത്തിയ പ്രിയയും പ്രിയങ്കയും അടുത്ത മാസം ദുബായിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ്.
Engineering Admission Result; For twin sisters Great win