വടകര : ആര്‍എംപി (ഐ) സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടില്‍ സ്മാരകം നിര്‍മിക്കുന്നു. രക്തസാക്ഷി സ്‌ക്വയര്‍ മാതൃകയിലാണ് സ്മാരകം ഒരുങ്ങുന്നത്.


നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആര്‍.എം.പി.യുടെ നേതൃത്വത്തില്‍ തുടങ്ങി. സ്മാരകം പണിയാനുള്ള സ്ഥലം ആര്‍.എം.പി. വിലയ്ക്കുവാങ്ങി. ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ റോഡരികിനോട് ചേര്‍ന്നുള്ള സ്ഥലമാണിത്.
ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. ഇത്രയും കാലം ഇവിടെ ടി.പി.യുടെ സ്മരണയ്ക്ക് ഒരു സ്തൂപമാണുണ്ടായിരുന്നത്. സ്മാരകം പലതവണ അക്രമത്തിനിരയായിട്ടുണ്ട്. ഏറെക്കാലമായി ഇവിടെ സ്ഥിരം പോലീസ് കാവലുമുണ്ട്.
ഓര്‍ക്കാട്ടേരിയില്‍ ടി.പി.യുടെ സ്മരണയില്‍ നേരത്തേ ആര്‍.എം.പി. ഓഫീസ് കെട്ടിടം നിര്‍മിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടിട്ട് പത്തുവര്‍ഷം തികയുന്ന 2022 മേയ് നാലിനു മുന്‍പേതന്നെ വള്ളിക്കാടിലെ സ്മാരകനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിര്‍മാണക്കമ്മിറ്റി രൂപവത്കരണം 10ന് വള്ളിക്കാട് വരിശ്ശ്യക്കുനി യു.പി. സ്‌കൂളില്‍ നടക്കുമെന്ന് ആര്‍.എം.പി. ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ അറിയിച്ചു.
TP Chandrasekharan Memorial; Martyr Square prepares for the 10th Martyr's Day