വടകര: അകാലത്തില്‍ പൊലിഞ്ഞ വിദ്യാര്‍ത്ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലി. അങ്കമാലിയില്‍ മിനി ലോറിയിടിച്ച് മരണപ്പെട്ട അമയ കസ്റ്റംസ് റോഡ് പാണ്ടി പറമ്പത്ത് അമയ പ്രകാശ് (20) ന്റെ വേര്‍പാട് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരവേദനയായി മാറി. പയ്യന്നൂര്‍ കോളേജിലെ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായ അമയ കാലടി സംസ്‌കൃതം യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമയ. റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനായ അമയ നാടിന്റെ പൊതു വിഷയങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്നു.
ഡിവൈഎഫ്‌ഐ പൂവാടന്‍ ഗേറ്റ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു അമയ. കെ കെ രമ എം.എല്‍.എ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു എന്നിവര്‍ അനുശോചനം അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ അമയയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാണ്ടി പറമ്പത്ത് പ്രകാശന്റേയും ബിന്ദുവിന്റെ മകളാണ്. സഹോദരന്‍ : അതുല്‍ ( യുഎല്‍സിസി)
Vadakara resident killed in mini lorry accident in Angamaly