വടകര: കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാര്‍ക്കില്‍.


സാധാരണ വിനോദ കേന്ദ്രങ്ങള്‍ പോലെയല്ല എം.എം അഗ്രി പാര്‍ക്ക്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങള്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാര്‍ക്കില്‍ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.
പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസമയം തീര്‍ക്കുകയാണ്. എംഎം പാര്‍ക്കിലെ പുതിയ വിശേഷങ്ങള്‍ അറിയാനും ആസ്വദിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 8289949065
Kuttyadi Velatha MM Agri Park with eye-catching views