വടകര: സനോമിയ കണ്ണീര്‍ ഓര്‍മ്മായി. കുറുന്തോടി ഗ്രാമം ഇന്നലെ ഉറങ്ങിയിട്ടില്ല. ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു അവള്‍. സനോമിയുടെ സംസ്്കാര ചടങ്ങുകള്‍ നാട്ടുകാരെയും ബന്ധുക്കളേയും ഒരോ പോലെ ദുഖത്തിലാഴ്ത്തി.


അനുജന്റെ പിറന്നാള്‍ ആഘോഷത്തിന് പയ്യോളി കൊളാവി ബീച്ചിലെത്തിയപ്പോഴായിരുന്നു കുറുന്തോടി മുതുവനയിലെ കുഴിച്ചാലില്‍ റിജുവിന്റേയും സജിനയുടേയും മകള്‍ സനോമിയ തിരയില്‍ പെടുന്നത്. അനുജന്‍ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ഞായറാഴ്ച. പിറന്നാള്‍ ആഘോഷം കഴിഞ്ഞാണ് അവര്‍ വൈകുന്നേരം ബീച്ചില്‍ എത്തിയത്.
ബീച്ചിന് സമീപമുള്ള തീരത്ത് നില്‍ക്കുമ്പോള്‍ ശക്തമായ വെള്ളത്തോടൊപ്പം ഒഴുകിപ്പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ച് ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി.സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പഠനത്തോടൊപ്പം പാഠ്യതേര പ്രവര്‍ത്തനങ്ങളിലും മികവാര്‍ന്ന നേട്ടങ്ങള്‍ കൊച്ചു മിടുക്കി ശ്രദ്ധേയായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പാട്ടു നൃത്തവുമായി അവര്‍ നിറഞ്ഞ് നിന്നിരുന്നു. സഹപാഠികളേയും അധ്യാപകരേയും തങ്ങളുടെ പ്രിയങ്കരിയായ മാലാഖ കുട്ടിയുടെ വേര്‍പാട് ഏറെ ദുഖത്തിലാഴ്ത്തി
burial function of sanomiya maniyoor