വടകര: തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. വെള്ളപ്പൊക്കമുൾപ്പെടെയുള്ള മഴക്കാല കെടുതികളെ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാണ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും വിദഗ്ദ തൊഴിലാളികളും യോഗം ചേർന്നത്.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കേണ്ട ഇടങ്ങളുടെ പോരായ്കൾ പരിഹരിക്കാനും അപകട ഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ മുറിച്ചൊഴിവാക്കാനും , ബോട്ട്, തോണി, ജെ.സി.ബി, ഹിറ്റാച്ചി, മരംമുറി ഉപകരണങ്ങൾ ഉൾപ്പെടെ ഒരുക്കി വെക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ് , ജനപ്രതിനിധികളായ സി.വി. രവീന്ദ്രൻ, ഡി. പ്രജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Arrangements will be made to deal with the rains in Tiruvallur