വടകര: ദിയ ബിജുവിനെ ബാല ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞടുത്തു. ഏറാമല കുറിഞ്ഞാലിയോട്ട് സ്വദേശിയും യുവജനതാദള്‍ വടകര മണ്ഡലം വൈസ് പ്രസിഡന്റായ എംഎം ബിജുവിന്റേയും രമിനയുടേയും മകളാണ് ദിയ.


പ്രസംഗ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയും പ്രദേശിക വേദികളില്‍ മികച്ച അവതാരികയായും തെരഞ്ഞടുപ്പ് രംഗത്ത് അനൗണ്‍സറായും ഈ കൊച്ചു മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. ബാലജനത കലോത്സവങ്ങളുടെ സംഘടാനത്തിലും മുന്‍നിരയിലുണ്ടായിരുന്നു ദിയ.
വടകര സെന്റ്് ആന്റണീസ് ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദിയ. ദേവദര്‍ശ് (വൈസ് പ്രസിഡന്റ്), ഇ എസ് നിഹാര (സെക്രട്ടറി), അഭിനവ് അശോക് ( ജോ സെക്രട്ടറി), നില്‍ജോസഫ് ജിമ്മി (ട്രഷറര്‍) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.
ബാലജനത കലോത്സവത്തിന്റെ സമാപനത്തിന് ശേഷമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനന്‍ അധ്യക്ഷനായി. എം കെ പ്രേം നാഥ് , പി ബാലന്‍, എന്‍ കെ വത്സന്‍, എം പി ശിവാനന്ദന്‍, പി കിഷന്‍ ചന്ദ് , എന്‍ സി മോയിന്‍കുട്ടി, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, എന്നിവര്‍ സംസാരിച്ചു.
Diya Biju elected Kozhikode district president by Bala Janata