ഓര്‍ക്കാട്ടേരി: ഏറാമല സർവ്വീസ് സഹകരണ ബാങ്ക് ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് മരുന്ന് കവര്‍ നല്‍കി. ബാങ്കിന്റെ പൊതുനന്മഫണ്ട് ഉപയോഗിച്ചാണ് 120000 കവറുകള്‍ നല്‍കിയത്.
ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രനില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. കെ. ഉസ്മാന്‍ ഏറ്റുവാങ്ങി. ബാങ്ക് ജനറല്‍ മാനേജര്‍ ടി. കെ. വിനോദന്‍, ഫാര്‍മസിസ്റ്റ് സബിന, ആശാ വര്‍ക്കര്‍ ചിത്ര, രജീഷ് കുമാര്‍ സി. തുടങ്ങിയവര്‍ സന്നിഹിതരായി.
the public good; Eramala Co-operative Bank donates 12,0000 medicine covers