---
title: "മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ"
english_title: "Madappally United movie in the backdrop of Madappally: Screening in Vadakara Keerthy Mudra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52969/madappally-united-movie-in-the-backdrop-of-madappally-screening-in-vadakara-keerthy-mudra"
published_at: "2022-07-04T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3080d3b26d_madappalli_united.jpg"
keywords: []
---

# മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

> **Lead Summary:** **വടകര: **അജയ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹരീഷ് പേരടി, ശ്രീകാന്ത് മുരളി , സാവിത്രി ശ്രീധരൻ, ജയപ്രകാശ് കുളൂർ, വിജിലേഷ് കാര്യാട് എന്നിവർ അഭിനയിക്കുന്ന മടപ്പള്ളി യുണൈറ്റഡ് എന്ന സിനിമ വടകര കീർത്തി/മുദ്ര യിൽ 8/07/2022 മുതൽ വൈകുന്നേരം 4:30 ന് പ്രദർശനം ആരംഭിക്കുകയാണ്.

## Article Content

**വടകര: **അജയ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹരീഷ് പേരടി, ശ്രീകാന്ത് മുരളി , സാവിത്രി ശ്രീധരൻ, ജയപ്രകാശ് കുളൂർ, വിജിലേഷ് കാര്യാട് എന്നിവർ അഭിനയിക്കുന്ന മടപ്പള്ളി യുണൈറ്റഡ് എന്ന സിനിമ വടകര കീർത്തി/മുദ്ര യിൽ 8/07/2022 മുതൽ വൈകുന്നേരം 4:30 ന് പ്രദർശനം ആരംഭിക്കുകയാണ്.

കായിക വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി, സ്ത്രീ സമത്വം, കുട്ടികളുടെ അവകാശങ്ങൾ എന്നിങ്ങനെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട സുപ്രധാനമായ ചില കാര്യങ്ങൾ കുട്ടികളുടെ ജീവിതത്തിലൂടെ സഞ്ചരിച്ചുകൊണ്ട് പറയുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

കെനിയ ഇൻ്റർനാഷണൽ സ്പോർട്‌സ് ഫിലിം ഫെസ്റ്റിവെൽ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ ഓഫ് സിൻസിനാറ്റി, ഇറാനിലെ റോഷിദ് ഇൻ്റർനാഷണൽ ഫിലിം പോലുള്ള നിരവധി അന്താരാഷ്ട്ര അവാർഡുകൾ ഇതിനകം സിനിമ കൈവരിച്ചിട്ടുണ്ട്. വടക്കൻ മലബാറിലെ വടകരയിലെ മടപ്പള്ളിയാണ് സിനിമയുടെ പശ്ചാത്തലം.

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ കൊച്ചു വലിയ സിനിമ മാറുകയാണ്.

45 ഓളം പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്ന ഈ സിനിമയിൽ ശ്രീകാന്ത് മുരളി , സാവിത്രി ശ്രീധരൻ, ജയപ്രകാശ് കുളൂർ, വിജിലേഷ് കാര്യാട്, സിബി തോമസ് എന്നിവരും പ്രത്യേക വേഷത്തിൽ ഹരീഷ് പേരടിയും അണിനിരക്കുന്നു.

** ടിക്കറ്റ് ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്യാം **

[https://in.bookmyshow.com/vadakara/movies/madappally-united-malayalam/ET00333031](https://in.bookmyshow.com/vadakara/movies/madappally-united-malayalam/ET00333031)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52969/madappally-united-movie-in-the-backdrop-of-madappally-screening-in-vadakara-keerthy-mudra)