---
title: "വെബ്‌സൈറ്റ് വികസിപ്പിച്ച ഒന്‍പതു വയസ്സുകാരന് അനുമോദനം"
english_title: "Congratulations to the nine year old who developed the website"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5318/congratulations-to-the-nine-year-old-who-developed-the-website"
published_at: "2021-10-15T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616944027745a_THODANNUR TEMPLE - ABHISHEK .jpg"
keywords: []
---

# വെബ്‌സൈറ്റ് വികസിപ്പിച്ച ഒന്‍പതു വയസ്സുകാരന് അനുമോദനം

> **Lead Summary:** **തോടന്നൂര്‍:** തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് വെബ് സൈറ്റ് വികസിപ്പിച്ചു നല്‍കിയ ഒന്‍പതു വയസ്സുകാരന്‍ അഭിഷേക് സല്‍മേഷിന് തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

## Article Content

**തോടന്നൂര്‍:** തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് വെബ് സൈറ്റ് വികസിപ്പിച്ചു നല്‍കിയ ഒന്‍പതു വയസ്സുകാരന്‍ അഭിഷേക് സല്‍മേഷിന് തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കുനിയേല്‍ അച്ചുതന്‍ നായര്‍ അദ്ധ്യക്ഷനായി. ക്ഷേത്രം ഊരാളനും പ്രമുഖ സംഗീതജ്ഞനും ഗായകനുമായ സതീശന്‍ നമ്പൂതിരി അഭിഷേകിന് ഉപഹാരം നല്‍കി.

പി. മാധവക്കുറുപ്പ്, ആര്‍.പി രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ ശ്രീധരന്‍, മാതൃ സമിതി പ്രസിഡന്റ് ശോഭ പത്മനാഭന്‍, ഭാസ്‌കരന്‍ പയ്യട, ക്ഷേത്രം സിക്രട്ടരി എം.പി ശ്രീനിവാസന്‍, ജോയിന്റ് സിക്രട്ടരി എ.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5318/congratulations-to-the-nine-year-old-who-developed-the-website)