---
title: "ഡി എല്‍ എഡ്  പരീക്ഷഫലം ഉടന്‍  പ്രസിദ്ധീകരിക്കമെന്ന്  കേരള വിദ്യാര്‍ത്ഥി ജനത"
english_title: "DLD exam results coming soon To be published Kerala vidhyarthi jantha "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5813/dld-exam-results-coming-soon-to-be-published-kerala-vidhyarthi-jantha"
published_at: "2021-10-18T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d228eec4cb_kvj -dld .jpg"
keywords: []
---

# ഡി എല്‍ എഡ്  പരീക്ഷഫലം ഉടന്‍  പ്രസിദ്ധീകരിക്കമെന്ന്  കേരള വിദ്യാര്‍ത്ഥി ജനത

> **Lead Summary:** **വടകര: **ഡി എല്‍ എഡ് അവസാന സെമസ്റ്റര്‍ പരീക്ഷഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

## Article Content

**വടകര: **ഡി എല്‍ എഡ് അവസാന സെമസ്റ്റര്‍ പരീക്ഷഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

പരീക്ഷ ഫലം വരാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലേക്ക് നീങ്ങുകായണ്. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം വെറുതെ കളയേണ്ടി വരുന്നത് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി ആണെന്ന് കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ്, ജനറല്‍ സെക്രട്ടറി അരുണ്‍ നമ്പിയാട്ടില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5813/dld-exam-results-coming-soon-to-be-published-kerala-vidhyarthi-jantha)