Featured

നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ പടിയിറങ്ങി

Vatakara Special |
Aug 1, 2022 07:34 PM

ഓർക്കാട്ടേരി : കണ്ണീരും ദുരിതവും വിതച്ച കാലത്ത് നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങി. കഴിഞ്ഞ 26 വർഷക്കാലമായി ആരോഗ്യവകുപ്പിൽ വിവിധ സ്ഥലങ്ങളിലെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷമാണ് ഡോക്ടർ ഉസ്മാൻ വിരമിച്ചത്.

വിവിധ സമയങ്ങളിലായി പത്ത് വർഷത്തോളം ഓർക്കാട്ടേരിയിലും ആയിരങ്ങൾക്ക് സാന്ത്വനമേകി. അദ്ദേഹത്തിന് ഒട്ടേറെസേവന പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ ഈ ആശുപത്രിക്കു വേണ്ടിയും നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

.ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാധാരണക്കാരന് എപ്പോഴും പ്രാപ്യമാവുന്ന ഒരു ആതുരാലയമാക്കി മാറ്റാൻ അദ്ദേഹത്തിൻറെ പ്രവർത്തനത്തി ലൂടെ കഴിഞ്ഞു. അങ്ങിനെ ആതുര സേവനത്തിന് ഒരു ജനകീയ മുഖം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രളയകാലത്ത് നാട് മുഴുവൻ വെള്ളം കയറിയപ്പോൾ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് സന്നദ്ധ പ്രവർത്തകരോടൊപ്പം ഒരു വലിയ ചെമ്പ് വട്ടളത്തിൽ രോഗികളെ പരിചരിക്കാൻ പോകുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


പ്രളയ സമയത്തും പിന്നെ നാട് മുഴുവൻ കോവിഡ് ഭീകര താണ്ഡവമാടിയ പ്പോഴും രാവെന്നോ പകലെന്നോ ഭേദമില്ലാതെ പ്രളയത്തിൽ അകപ്പെട്ടുപോയ വർക്കു വേണ്ടിയും കോവിഡ് ക്യാമ്പുകളിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയും സദാസമയം കൂടെ നിന്നു.

കഴിഞ്ഞ ഒരാഴ്ചകാലം ഓർക്കാട്ടേരി സി എച്ച് സി യാത്ര യയപ്പുകളുടെ ഒരു വാരം തന്നെയായിരുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ്, റൊട്ടറി ക്ലബ്, സി എച്ച് സി സ്റ്റാഫ്‌, തുടങ്ങി ജനകീയ യാത്രയയപ്പുകൾ....അങ്ങിനെ പോകുന്നു ഡോക്ടർക്കു നൽകിയ സ്നേഹാദരങ്ങൾ.

വിവിധ പരിപാടികളിൽ കോഴിക്കോട് ജില്ല കളക്ടർ ഡോ.നരസിംഹ ഹുഗാരി, മുൻ മന്ത്രി. സി കെ നാണു, കെ കെ രമ എം എൽ എ, ഡോ. ഉമർ ഫാറൂഖ് (ഡി.എം. ഒ.കോഴിക്കോട്). കെ പി.ഗിരിജ (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ). ഷക്കീല ഈങ്ങോളി (പ്രസിഡന്റ് ഏറാമല ഗ്രാമ പഞ്ചായത്ത്‌. ), കെ മുരളീധരൻ എം പി, പാറക്കൽ അബ്ദുള്ള, തുടങ്ങിയവരും സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.


വടകര -വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിക്കണം -സർവ്വകക്ഷിയോഗം
വടകര : വടകര- വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിക്കണമെന്ന് സർവ്വകക്ഷിയോഗം.

റോഡിന് മൂന്നുവർഷം മുൻപ് അനുവദിച്ച 58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആയഞ്ചേരി ,വില്യാപ്പള്ളി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരും , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ,കെആർഎഫ് ബി ഉദ്യോഗസ്ഥരും,റോഡ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത യോഗം ചേർന്നു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിലായിരന്നു യോഗം. നിലവിൽ ഏകദേശം പകുതിയോളം ഉടമകൾ റോഡ് വികസനത്തിനായി സമ്മതപത്രം നൽകുകയുണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ നഷ്ടപ്പെടാൻ അനുവദിക്കില്ല എന്ന് സർവ്വകക്ഷിയോഗം തീരുമാനിച്ചു. ഈ വർഷം ആഗസ്റ്റ് മാസം 30 ന് മുമ്പേ മുഴുവൻ ഭൂവുടമകളിൽ നിന്നും സമ്മതപത്രം സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒരു നാടിൻറെ വർഷങ്ങളായുള്ള വികസന ഉദ്യമത്തിന് പ്രദേശത്തെ ബഹുഭൂരിപക്ഷം പേരും കാണിക്കുന്ന ആത്മാർത്ഥമായ ശ്രമം എടുത്തു പറയേണ്ടതാണെന്ന് യോഗം വിളിച്ചു ചേർത്ത കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. വാണിജ്യ, വ്യവസായ,കാർഷിക , ടൂറിസം മേഖലകളിൽ ഈ റോഡ് വഴി ഉണ്ടാവുന്ന മാറ്റം ശ്രദ്ധേയമായിരിക്കും.

വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എളുപ്പമാർഗമായി ഈ റോഡ് മാറും. ഭൂമി വിട്ടുകൊടുക്കുന്നതിനെ തുടർന്ന് നിർമ്മാണങ്ങൾ പൊളിച്ചാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ പൊതുജനങ്ങൾ അറിയിച്ചിരുന്നു.


നേരിട്ട് പ്രയാസങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ എന്ന നിലയിൽ വിഷയം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും മതിലുകൾ പൊളിക്കേണ്ടവർക്ക് ആയത് മാനദണ്ഡങ്ങൾ പ്രകാരം പുനർനിർമ്മിച്ച് നൽകുന്നതിനും ജീവനോപാധിയായ കടകൾക്ക് തകരാർ പറ്റുന്ന പക്ഷം ആയത് പുനരുദ്ധരിച്ച് നൽകുന്നതിനുള്ള ഘടകങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

ഒരു പ്രദേശത്തെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തി എത്രയും വേഗത്തിൽ പ്രാവർത്തികമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.


PK Usman, the popular doctor who saved the nation, has stepped down

Next TV

Top Stories