വടകര : നഗരത്തില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി വടകര നഗരസഭ. വടകര ജില്ലാ ഗവ: ആശുപത്രിക്ക് പിന്‍വശത്തായുള്ള റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂരിലുള്ള വീട്ടുടമസ്ഥയ്ക്ക് എതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു.


പരിശോനയില്‍ മയ്യന്നുര്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന തട്ടാറത്ത് മീത്തല്‍ മൈമൂന എന്നിവരുടെ വീട്ടിലെ മാലിന്യങ്ങളാണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വീട്ടില്‍ എത്തി മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് നോട്ടീസ് നല്‍കുകയും നിക്ഷേപിച്ച മാലിന്യം തിരിച്ച് നല്‍കുകയും ചെയ്തു.
ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്കുകള്‍, ചെരുപ്പുകള്‍ ,തുണികള്‍, കുട്ടികള്‍ ഉപയോഗിച്ച സ്‌നഗി , പേപ്പറുകള്‍ എന്നിവ കണ്ടെത്തിയത്. രാത്രികാല പരിശോധന നടത്തി മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നടപടികളാണ് നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിക്കുന്നത്.
ജെഎച്ച്‌ഐ മാരായ ബിജു, രാജേഷ് കുമാര്‍, ദീപിക കണ്ടിജന്റ് വര്‍ക്കര്‍ പ്രദീപന്‍ ,മ ജീദ്, സുധാകരന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Vadakara Municipality takes stern action against dumping of waste in public places.