വടകര: കഴിഞ്ഞ കടലാക്രമണത്തില്‍ തകര്‍ന്ന തീരദേശ മേഖലയിലെ റോഡുകള്‍ മിക്ക പ്രദേശങ്ങളിലും ഇനിയും ഗതാഗതയോഗ്യമാക്കിയിട്ടില്ല. അഴിയൂര്‍ മുതല്‍ വടകര നഗരസഭ വരെയുള്ള തീരദേശ മേഖലയിലെ റോഡുകളാണ് നവീകരണ യോഗ്യമാക്കാതെയും പുനരുദ്ധരണം നടത്താത് മത്സ്യതൊഴിലാളികളുടെ ദുരിതം വര്‍ദ്ധിക്കുകയാണ്.


അഴിയൂര്‍ പതിനഞ്ചാം വാര്‍ഡില്‍ കടല്‍ക്ഷോഭത്തില്‍ കാപ്പുഴക്കല്‍ ഭാഗത്തുനിന്നും ബ്ലോക്ക് ഓഫീസ് ഭാഗത്തേക്കും അണ്ടിക്കമ്പനി ഭാഗത്തേക്കുള്‍പ്പെടെ ബന്ധപ്പെടുത്തുന്ന പ്രധാന റോഡും തകര്‍ന്ന അവസ്ഥയില്‍ തന്നെയാണ് . നിലവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ആശ്രയിച്ചാണ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത് . രോഗികളുംപ്രായമായവരും ഉള്‍പ്പെടെയുഉള്ള ആളുകള്‍ സ്വന്തംചെലവില്‍ മണ്ണ് നിറച്ച് വാഹങ്ങള്‍ പോകാന്‍ മാത്രമായി പലയിടത്തും റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി ചെയ്യാനുള്ള ശ്രമത്തിലാണ്.
രൂക്ഷമായി കടല്‍ക്ഷോഭം ഏറ്റുവാങ്ങിയ വടകര നഗരസഭയിലെ തീരമേഖലയില്‍ തകര്‍ന്ന റോഡുകളുടെയും സ്ഥിതി സമാനമാണ്. കുരിയാടി ഭാഗങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലൂടെയാണ് പലരും യാത്ര ചെയ്യുന്നത് . ചെറു വാഹനങ്ങള്‍ ഉള്‍പ്പെടെ പോകാന്‍ കഴിയാത്ത അവസ്ഥയായി മാസങ്ങള്‍ പിന്നിടുകയാണ്. ഓരോ കടല്‍ക്ഷോഭം വരുമ്പോഴും റോഡുകള്‍ തകരാറുണ്ട്.
ഇതിന് പരിഹാരമായി പുളിമുട്ടുകള്‍ സ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ തീരദേശവാസികളുടെ ആവശ്യം. തിരയുടെ ആഘാതം കുറയ്ക്കാന്‍ പുളിമുട്ടുകള്‍ സ്ഥാപിച്ചാല്‍ തീരദേശ റോഡുകളും കടല്‍ തീരത്തിന് സമീപത്തുള്ള വീടുകളുടെ സുരക്ഷാ വര്‍ദ്ധിക്കുകയും ചെയ്യും എന്നാണ് ഇവരുടെ വാദം. എന്നാല്‍ അധികൃതര്‍ ഇത് കേട്ടില്ലെന്ന മട്ടാണ് .
അഴിയൂര്‍ മേഖലയില്‍ തീരദേശ വാസികളുടെ അഭിപ്രായം മാനിക്കാതെ പലയിടങ്ങളിലും കരിങ്കല്ലുകള്‍ നിക്ഷേപിച്ചാണ് വീണ്ടും കടല്‍ഭിത്തി നിര്‍മാണം നടത്തുന്നതെന്ന് ആരോപണമുണ്ട്. വടകര മേഖലയില്‍ നിന്നും മാഹി തലശ്ശേരി മേഖലയില്‍ നിന്നും ചോമ്പാല ഹാര്‍ബറിലേക്ക് മത്സ്യബന്ധനത്തിനായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന തീരദേശ റോഡുകള്‍ ഉള്‍പ്പെടെ പുനരുദ്ധാരണം നടത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Neglect of seafarers; Damaged roads still Not transportable