Aug 11, 2022 08:54 AM

വടകര: രാഷ്ട്രീയ കലാസാംസ്കാരികരംഗത്തെ പ്രമുഖനും വടക്കൻപാട്ടിന്റെ പ്രചാരകനുമായ എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം ‘തുടി കടത്തനാട്’ ഏർപ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് പപ്പൻ കാവിൽ അർഹനായി.


10,001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയതാണ് പുരസ്കാരം. ടി. രാജൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. എം.കെ. പണിക്കോട്ടിയുടെ ‘ശിവപുരം കോട്ട’ നാടകം അരങ്ങേറുന്ന വേദിയിൽ പുരസ്കാരം സമ്മാനിക്കും.

ചരിത്രവും വിഭജിച്ചു; ഇന്ത്യാചരിത്രത്തെ മതാത്മകമായി വിഭജിച്ചത് ബ്രിട്ടീഷ് ചരിത്രകാരന്മാർ- ഹരീന്ദ്രനാഥ്

വടകര: ഇന്ത്യയുടെ ബഹുസ്വരസമൂഹത്തിൽ സ്വാഭാവികമായുണ്ടായ മതസൗഹാർദപാരമ്പര്യത്തെ ഏറ്റവും ശക്തവും ഫലപ്രദവുമായി വിളക്കിച്ചേർത്ത നേതാവാണ് മഹാത്മാഗാന്ധിയെന്ന് ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ‘ഇന്ത്യൻ ദേശീയപ്രസ്ഥാനവും ഗാന്ധിയൻ ദർശനങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടനടക്കമുള്ള ശക്തികൾക്ക് സാമ്രാജ്യസ്ഥാപനത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും ഇന്ത്യൻസമൂഹത്തിന്റെ മതസൗഹൃദസംസ്കാരമായിരുന്നു. അത് തകർക്കാനായി ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ഇന്ത്യാചരിത്രത്തെ മതാത്മകമായി വിഭജിച്ചത്.

മതസൗഹൃദ, മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുക എന്നതാണ് സ്വാതന്ത്ര്യസമരസ്‌മൃതിയുടെ വർത്തമാനകാലത്തെ ഉത്തരവാദിത്വമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡി. ദീപ, എം.ജെ. ദ്യോതക്, വി. അഖിലേഷ്, ആർ. ഷിജു, ആർ. ഗായത്രി എന്നിവർ സംസാരിച്ചു.

'Thudi Kathtanad'; M.K. Panikotty Memorial Award to Papan Kavil

Next TV

Top Stories