വടകര: ലിറ്ററിന് 12 രൂപ ലാഭം. മാഹിയിൽ നിന്ന് മദ്യം മാത്രമല്ല ഡീസലും പെട്രോളും കടത്തുന്നത് വ്യാപകമായി. അഴിയൂർ എക്സൈസ് ചെക്പോസ്റ്റിൽ ഇന്നലെ വാഹനപരിശോധനയ്ക്കിടെ മാഹിയിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1200 ലിറ്റർ ഡീസൽ പിടികൂടി.


പിക്കപ്പ് വാനിൽ 200 ലിറ്ററിന്‍റെ ആറ് ബാരലുകളിൽ കടത്തിയ ഡീസൽ ജി.എസ്.ടി. വിഭാഗത്തെ ഏൽപ്പിച്ചു. നികുതിവെട്ടിച്ച് സർക്കാരിന് നഷ്ടംവരുത്തിയ വകയിൽ 55,000 രൂപ പിഴചുമത്തി.
മാഹിയിൽ ഡീസലിന് ലിറ്ററിന് 81 രൂപയാണ് വില. കേരളത്തിൽ 93 രൂപയും. ലിറ്ററിന് 12 രൂപ ലാഭമുണ്ടാക്കാനാണ് വൻതോതിൽ ഡീസൽ കടത്തുന്നത്. പരിശോധനയ്ക്ക് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ജഗദീഷ്, പ്രിവൻറീവ് ഓഫീസർ സജിത്ത് കുമാർ, സിവിൽ ഓഫീസർമാരായ കെ. നിഗിൽ, രൂപേഷ്, അനുരാജ് എന്നിവർ പങ്കെടുത്തു.
Profit of Rs.12; Not only alcohol but also diesel and petrol are smuggled from Mahi