പയ്യോളി : മേപ്പയ്യൂരിൽ നിന്നും കീഴൂർ-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന കെ.എസ്.ആർ.ടി സി .ബസ്സ് പുനസ്ഥാപിക്കണമെന്ന് എൻ.സി .പി .പയ്യോളി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. അതിരാവിലെ മേപ്പയ്യൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ഈ ബസ്സ് മെഡിക്കൽ കോളേജിലേക്ക് പോകുന്നവർക്കും രാവിലെ ഒ.പി.ടിക്കറ്റ് എടുക്കേണ്ടുന്ന രോഗികൾക്കുo ഏറെ ആശ്വാസകരമായിരന്നു,എന്നാൽ മാസങ്ങളോളമായി ഈ ബസ്സ് സർവ്വീസ് നിർത്തി വെച്ചിരിക്കയാണ്.


ഇത് കാരണം യാത്രക്കാരും മെഡിക്കൽ കോളേജിലേക്കും മറ്റും പോകുന്ന രോഗികളും മറ്റും വളരെയേറെ പ്രയാസം അനുഭവിച്ചു വരികയാണ് ആയതിൽ ഇതിലൂടെയുള്ള ബസ്സ് സർവ്വീസ് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാൻ യോഗം തീരുമാനിച്ചു.
എൻ.സി.പി. മണ്ഡലം തല സംഘടനാ തിരഞ്ഞെടുപ്പിൽ എസ്. വി.റഹ്മത്തുള്ള പ്രസിഡന്റ് പി.വി . അശോകൻ വൈസ് പ്രസിഡന്റ് ചെറിയാവി രാജൻ ട്രഷറർ ആയും എ.വി.ബാലകൃഷ്ണൻ ,പി.വി.വിജയൻ ,പി.വി .സജിത്ത്, മൂഴിക്കൽ ചന്ദ്രൻ , പി.വി അശോകൻ , പി.എം . രജ്ജിനി എന്നിവർ മേൽക്കമ്മികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു റിട്ടേണിങ് ഓഫിസർ പി.പവിത്രൻ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു മണ്ഡലം തല മറ്റു ഭാരവാഹികളായി പി.എം . ഖാലിദ്. വൈസ് പ്രസിഡന്റ് മൂഴിക്കൽ ചന്ദ്രൻ ,കയ്യിൽ രാജൻ, കെ.പി .പ്രകാശൻ സെക്രട്ടറിമാരായും മണ്ഡലം പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.
എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സി.സത്യചന്ദ്രൻ,സി.രമേശൻ, എ.വി.ബാലകൃഷ്ണൻ ,പി.വി . വിജയൻ,പി.വി.സജിത്ത്, മുഴിക്കൽ ചന്ദ്രൻ ,പി.വി. അശോകൻ ,സി.രാജൻ, കയ്യിൽ രാജൻ,ടി.കെ. കുമാരൻ ,കെ .പി .പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
KSRTC from Mepayyur to Medical College. NCP wants to restore bus service