വടകര: ഒരു ഗ്രാമത്തിന്റെ ഐക്യത്തിനും സ്നേഹമനസ്സിനും മുന്നിൽ കോടി രൂപയുടെ അഹങ്കാരം തോറ്റുപോയി. സിയമോൾക്ക് പിറന്ന നാടായ ചോറോട് പഞ്ചായത്തിൽ നിന്ന് ഒരു കോടി രൂപ സമാഹരിച്ചു.


ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ആശാരിക്കുനി സിയാദ് ഫസീല ദമ്പതിമാരുടെ എസ്.എം.എ . രോഗബാധിതയായ പത്തു മാസം മാത്രം പ്രായമുള്ള പിഞ്ചുമകൾക്കായ് ചോറോട് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നും ആദ്യഘട്ടത്തിൽ ഒരു കോടി രൂപ സമാഹരണം പൂർത്തിയാവുന്നു.
വാർഡുകളിൽ മെമ്പർ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. അമ്പത് വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന ക്രമത്തിൽ എട്ടും പത്തും ക്ലസ്റ്റർ കമ്മിറ്റികൾ രൂപീകരിച്ചാണ് വീടുകൾ കയറി ധനസമാഹരണം നടത്തിയത്.പത്താം വാർഡിൽ നിന്നും 8,10, 900 (എട്ടു ലക്ഷത്തി പത്തായിരത്തി തൊള്ളായിരം) രൂപ പിരിച്ചെടുത്തു.
ഒന്നാം വാർഡിൽ നിന്നും 2,08,750 രണ്ടാം വാർഡ്: 3,18957, മൂന്നാം വാർഡ്: 4,47190, നാലാം വാർഡ്: 4,76611, അഞ്ചാം വാർഡ്: 5,55555, ആറാം വാർഡ്: 3,90000. ഏഴാം വാർഡ്: 5.87004. എട്ടാം വാർഡ്: 4.81760. ഒമ്പതാം വാർഡ്:3.50 85 0. പതിനൊന്നാം വാർഡ്: 3.30250 .പന്ത്രണ്ടാം വാർഡ്: 3,68650 .പതിമൂന്നാം വാർഡ്:2.74950. പതിനാലാം വാർഡ്: 3.12700. പതിനഞ്ചാം വാർഡ്: 3.20300. പതിനാറാം വാർഡ് 2.20000. പതിനേഴാം വാർഡ്: 1,61150. പത്തൊൻപതാം വാർഡ്: 2.74725, ഇരുപതാം വാർഡ്: 4, 30 300, ഇരുപത്തി ഒന്നാം വാർഡ്: 4,02500.
വിവിധ വാർഡുകളിൽ പ്രത്യേകം വിളിച്ചു ചേർത്ത ജനകീയ കൺവെൻഷനുകളിൽ നിറഞ്ഞ ജനസദസ്സുകളിൽ വെച്ച് ജനറൽ കമ്മിറ്റി ചെയർമാൻ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, ജനറൽ കൺവീനർ അബ്ദുൽ അസീസ് കെ.പി., മറ്റു ഭാരവാഹികൾ എന്നിങ്ങനെ ഏറ്റുവാങ്ങി.
Crore lost; 1 Crore collected in Siyamolkai Chorod Panchayat