എന്‍ കെ വൈദ്യര്‍ ഉത്തമ മാതൃക : മന്ത്രി മുഹമ്മദ് റിയാസ്

എന്‍ കെ വൈദ്യര്‍ ഉത്തമ മാതൃക :  മന്ത്രി മുഹമ്മദ് റിയാസ്
Oct 1, 2021 12:53 PM | By Truevision Admin

തിരുവള്ളൂര്‍: സാമൂഹിക സേവന രംഗത്ത് എന്‍ കെ വൈദ്യര്‍ മികച്ച മാതൃകയായിരുന്നുവെന്ന് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരേയും ഒരുമിച്ച് നാടിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഒപ്പം നിന്ന് പ്രതിസന്ധികളെ നേരിടണമെന്നും മന്ത്രി പറഞ്ഞു.

തിരുവള്ളൂരില്‍ എന്‍.കെ വൈദ്യര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സൂഫീയാനെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.

പാലിയേറ്റീവ് ഉപകരണങ്ങള്‍ എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഏറ്റുവാങ്ങി. ട്രസ്റ്റ് കണ്‍വീനര്‍ വി.കെ വിജിത്ത് സ്വാഗതവും ചെയര്‍മാന്‍ കെ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വൈ. പ്രസിഡന്റ് എഫ് എം മുനീര്‍, വാര്‍ഡ് മെമ്പര്‍ ഷഹനാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.സി പ്രേമചന്ദ്രന്‍, ആര്‍.കെ മുഹമ്മദ്, ചാലില്‍ രാമകൃഷ്ണന്‍, എം.ടി രാജന്‍, കെ.കെ ബാലകൃഷ്ണന്‍, കെ.കെ മോഹനന്‍, ചന്ദ്രശേഖരന്‍ മുണ്ടേരി, മുഹമ്മദ് നാറാണത്ത്, വടയക്കണ്ടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഗോപീ നാരായണന്‍ നന്ദി പ്രകാശിപ്പിച്ചു.

NK Vaidyar Best Model: Minister Muhammad Riyaz

Next TV

Related Stories
പൊലീസ് അനുമോദനം; പുഴയിൽ മുങ്ങിയ സഹോദരിമാർക്ക് രക്ഷകനായ സൂഫിയാന്  പൊലീസ് സൂപ്രണ്ടിൻ്റെ പ്രശംസാപത്രം

Oct 7, 2021 08:21 AM

പൊലീസ് അനുമോദനം; പുഴയിൽ മുങ്ങിയ സഹോദരിമാർക്ക് രക്ഷകനായ സൂഫിയാന് പൊലീസ് സൂപ്രണ്ടിൻ്റെ പ്രശംസാപത്രം

കുറ്റ്യാടിപ്പുഴയുടെ പെരിഞ്ചേരിക്കടവ് ഭാഗത്ത് പുഴയിൽ മുങ്ങിപ്പോയ സഹോദരിമാരെ രക്ഷിച്ച സൂഫിയാന് കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ...

Read More >>
Top Stories