വടകര: ലിനിയുടെ മക്കൾക്ക് അമ്മയ്ക്കാൻ ഇനി പ്രതിഭ. വടകര ലോകനാർകാവ് ക്ഷേത്രത്തിൽവെച്ച് വിവാഹിതരായ സജീഷും പ്രതിഭയും കുട്ടികൾക്കൊപ്പം പ്രാർത്ഥന നടത്തി. നിപരോഗത്താൽ അകാലത്തിൽ പൊലിഞ്ഞ സിസ്റ്റർ ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും അമ്മയുടെ തണലേകി ഇനി പ്രതിഭയുണ്ടാകും.


സജീഷിന്റെയും കൊയിലാണ്ടി സ്വദേശി പ്രതിഭയുടെയും വിവാഹം ഇന്നലെ വടകര ലോകനാർകാവ് ക്ഷേത്രത്തിൽവെച്ച് നടന്നു. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
2018-ൽ പറക്കമുറ്റാത്ത പ്രായത്തിലാണ് കുട്ടികൾക്ക് അമ്മയെ നഷ്ടമായത്. അതിനുശേഷം അച്ഛൻ സജീഷിനൊപ്പം ചെമ്പനോടയിലെ ലിനിയുടെ വീട്ടിലായിരുന്നു കുട്ടികൾ. ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ആരോഗ്യവകുപ്പിലാണ് ഇപ്പോൾ ജോലി.
Mother Sakshi; Taliket in Loknarkav Temple, Pratibha is now a mother to Lini's children