വടകര: എസ്.എം.എ. രോഗം ബാധിച്ച ചോറോട് പഞ്ചായത്തിലെ സിയമോളുടെ ചികിത്സാസഹായധന ശേഖരണാർത്ഥം വടകരയിൽ പ്രവാസിസംഗമം നടത്തി. വിവിധരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മകൾ രൂപവത്കരിച്ച് അതതുരാജ്യങ്ങളിൽ പ്രവർത്തനം നടത്തി ഫണ്ട് സമാഹരിക്കാൻ സംഗമം തീരുമാനിച്ചു.


ഫണ്ട് സമാഹരണത്തിനായി പ്രതിനിധിസംഘം വിദേശരാജ്യങ്ങളിലെത്തുന്നതിനുമുമ്പായി പ്രചാരണം, കൂട്ടായ്മ രൂപവത്കരണം ഉൾപ്പെടെയുള്ളവ നടത്തും. മുൻമന്ത്രി സി.കെ. നാണു ഉദ്ഘാടനംചെയ്തു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.
മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള, വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, എൻ. നിധിൻ, പി. ശ്രീജിത്ത്, പാലേരി രമേശൻ, എം.സി. വടകര, നെസ്റ്റോ ഗ്രൂപ്പിലെ സിദ്ദീഖ്, ജമാൽ, ലോക കേരളസഭാ പ്രതിനിധി ബാബു കരുവലോടി, മുസ്തഫ മുട്ടുങ്ങൽ, അബ്ദുറഹ്‌മാൻ മക്ക, സുജിത്ത്, പി.കെ. ഇബ്രാഹിം ഹാജി, ഷിനിത, ആയിശ ഉമ്മർ, കെ.പി. അബ്ദുൾ അസീസ്, രാജേഷ് ചോറോട് എന്നിവർ സംസാരിച്ചു.
നവാസ് പാലേരിയുടെ നേതൃത്വത്തിൽ കലാപരിപാടിരൂപത്തിൽ വിഷയാവതരണം നടന്നു. പ്രവാസി കമ്മിറ്റിയുടെ പാനൽ ഒ.എം. അസീസ് അവതരിപ്പിച്ചു. പാറക്കൽ അബ്ദുള്ള ചെയർമാനും സിദ്ദീഖ് നെസ്റ്റോ കൺവീനറും കരുവിലോടി ബാബു ഖജാൻജിയും ജമാൽ നെസ്റ്റോ കോ-ഓർഡിനേറ്ററുമായി കമ്മിറ്റി രൂപവത്കരിച്ചു.
Pravasi Sangam; Expatriates will join hands to collect Siamol's medical aid fund