വടകര: ഓണം മെഗാ എക്സിബിഷനായി സംഘടിപ്പിക്കുന്ന വടകര മഹോത്സവത്തിന് നാളെ തിരി തെളിയും. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 മണിക്ക് കെ മുരളീധരൻ എംപി ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


കെ കെ രമ എംഎൽഎ മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു,പ്രശസ്ത സിനിമാതാരം പി പി കുഞ്ഞി കൃഷ്ണൻ ( എന്നാൽ താൻ കേസ് കൊട് ഫെയിം) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. നാരായണ നഗറിലാണ് ഒക്ടോബർ മൂന്നു വരെ വടകര മഹോത്സവം നടക്കുന്നത്.
കോവിഡിനെ തുടർന്നുണ്ടായ വ്യാപാര മാന്ദ്യമകറ്റാനും മലയാളികളുടെ എക്കാലത്തെയും വർണോത്സവമായ ഓണക്കാലത്തെ സജീവമാക്കാനും എക്സിബിഷൻ കൊണ്ട് സാധിക്കും എന്നാണ് പ്രതീക്ഷ. ന്യൂസ് ഇൻ കേരളം എ കെ ഇവന്റസുമായി സഹകരിച്ചുകൊണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
എക്സിബിഷന്റെ ഭാഗമായി ഭക്ഷ്യമേള, കാർഷിക പ്രദർശന വിപണനം, ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, കലാപരിപാടികൾ, ഗെയിംസ്, ഫർണിച്ചർ മേള എന്നിവയും ആസ്വദിക്കാം. വാർത്താസമ്മേളനത്തിൽ എക്സിബിഷൻ കോഡിനേറ്റർ പിഎം മഹേഷ്, അഫ്സൽ തെരുവത്ത്,കെ പി ശശി, എ ടി നിധീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Onam Mega Exhibition: Vadakara festival will be lit tomorrow