മുക്കാളി: കോവിഡ് കാലത്തിന് മുമ്പ് മുക്കാളി ഹാൾട്ട് സ്റ്റേഷനിൽ നിർത്തിയ മുഴുവൻ പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ട്രെയിൻ പാസഞ്ചേഴ്സ് ഫോറം പ്രതിനിധി സംഘം കെ. മുരളീധരൻ എംപിക്ക് നിവേദനം നൽകി.


വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് എംപി ഉറപ്പു നൽകി. ഫോറം ഭാരവാഹികളായ റീന രയരോത്ത്, പി ബാബുരാജ്, എ.ടി മഹേഷ്, പ്രദീപ് സോപാല, കെ പി ഗോവിന്ദൻ, കെ പ്രശാന്ത്, ഹാരിസ് മുക്കാളി, എ.ടി ശ്രീധരൻ, കെ.എ സുരേന്ദ്രൻ, പ്രമോദ് മാട്ടാണ്ടി, കവിത അനിൽകുമാർ, കെ കെ ജയചന്ദ്രൻ, വി കെ അനിൽകുമാർ, കെ പി വിജയൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Need to stop; There is a strong demand for all trains to have a stop at Mukkali